ഇന്ത്യൻ ടി20 ടീമിന്റെ പുതിയ നായകനായി ശ്രേയസ് അയ്യരെ നിയമിച്ച ബിസിസിഐ തീരുമാനത്തെ സ്വാഗതം ചെയ്ത് ഓസ്ട്രേലിയൻ മുൻ നായകനും പഞ്ചാബ് കിങ്സ് പരിശീലകനുമായ റിക്കി പോണ്ടിംഗ് രംഗത്ത്. സൂര്യകുമാർ യാദവിന് പകരക്കാരനായി ശ്രേയസിനെ നിയമിക്കണമെന്ന് താൻ ദീർഘകാലമായി സെലക്ടർമാരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പോണ്ടിംഗ് വ്യക്തമാക്കി.
റിക്കി പോണ്ടിംഗിന്റെ വാക്കുകൾ ഇങ്ങനെ: “ശ്രേയസിന് ഒരവസരം നൽകിയാൽ അവൻ നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് ഞാൻ ഇന്ത്യൻ സെലക്ടർമാരോട് എപ്പോഴും പറയാറുണ്ടായിരുന്നു. ഇതൊരു വലിയ നേട്ടമാണ്.
ദീർഘകാലത്തെ കഠിനാധ്വാനത്തിന് അവന് ലഭിച്ച മികച്ച അംഗീകാരമാണിത്. ഇന്ത്യൻ നായകനെന്ന നിലയിൽ അവൻ മികച്ച രീതിയിൽ തന്നെ തന്റെ ദൗത്യം നിർവഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”.
നേരത്തെ, 2020-ൽ ഡൽഹി ക്യാപിറ്റൽസിനെയും, 2025-ൽ പഞ്ചാബ് കിങ്സിനെയും ഐപിഎൽ ഫൈനലിൽ എത്തിക്കുന്നതിൽ പോണ്ടിംഗ്-ശ്രേയസ് സഖ്യം നിർണ്ണായക പങ്കുവഹിച്ചിരുന്നു. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഐപിഎൽ ലേലത്തിൽ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് താരത്തെ സ്വന്തമാക്കിയത്.
ചീഫ് സെലക്ടർ അജിത് അഗാർക്കർ നേതൃത്വം നൽകിയ സെലക്ഷൻ കമ്മിറ്റി, താരത്തിന്റെ പരിചയസമ്പത്തും നേതൃപാടവവും കണക്കിലെടുത്താണ് ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് എത്തിയത്. സമ്മർദ്ദ ഘട്ടങ്ങളെ അതിജീവിക്കാനുള്ള ശ്രേയസ് അയ്യരിന്റെ കഴിവ് ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാകുമെന്ന് പോണ്ടിംഗ് വിലയിരുത്തുന്നു.
ഇന്ത്യൻ ടീമിനെ നയിക്കുക എന്നത് വലിയ സമ്മർദ്ദമുള്ള കാര്യമാണെങ്കിലും, വലിയ മത്സരങ്ങളിലെ നിർണ്ണായക നിമിഷങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ശ്രേയസിന് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

