സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കനത്ത മഴയെത്തുടർന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. സുരക്ഷാ നിർദേശങ്ങൾ
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് രാത്രി സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ കർശനമായി നിർദ്ദേശിക്കുന്നു.
മുൻകാലങ്ങളിൽ ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവ അനുഭവപ്പെട്ട പ്രദേശങ്ങളിൽ താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയ്യാറായിരിക്കാനും നിർദ്ദേശമുണ്ട്.
മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ്
കടൽ അതിശക്തമായി പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 06/06/2026 മുതൽ 09/06/2026 വരെ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി.
ഈ കാലയളവിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. പ്രത്യേക ജാഗ്രത വേണ്ട
മേഖലകൾ
* 06/06/2026 മുതൽ 10/06/2026 വരെ: സോമാലിയ തീരം, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും, ചിലപ്പോൾ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാം.
* 06/06/2026 മുതൽ 09/06/2026 വരെ: തെക്കൻ മഹാരാഷ്ട്ര, ഗോവ, മധ്യ-തെക്ക് കിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം, തമിഴ്നാട് തീരം, ശ്രീലങ്കൻ തീരം, തെക്കൻ-മധ്യ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചിലപ്പോൾ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്.
* 10/06/2026: ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി, തമിഴ്നാട് തീരം, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ മോശം കാലാവസ്ഥയും ശക്തമായ കാറ്റും അനുഭവപ്പെടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

