സംസ്ഥാന വിപണിയിൽ നാളികേരത്തിന്റെ വിലയിലുണ്ടായ കുറവിനെ തുടർന്ന്, കേരഫെഡ് തങ്ങളുടെ ഉൽപ്പന്നമായ കേര വെളിച്ചെണ്ണയുടെ വിലയിൽ ഗണ്യമായ കുറവ് വരുത്തി. പുതുക്കിയ നിരക്കുകൾ പ്രകാരം ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ വെളിച്ചെണ്ണ ലഭ്യമാകും.
ഒരു ലിറ്റർ പാക്കറ്റിന്റെ വില 375 രൂപയിൽ നിന്നും 332 രൂപയായാണ് കുറച്ചിരിക്കുന്നത്. 900 മില്ലി ലിറ്റർ പാക്കറ്റിന് 338 രൂപയിൽ നിന്നും 299 രൂപയായും, 500 മില്ലി ലിറ്റർ പാക്കറ്റിന് 189 രൂപയിൽ നിന്നും 167 രൂപയായും വില കുറച്ചിട്ടുണ്ട്.
വിപണിയിലെ പൊതുവായ വിലക്കുറവിനെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, വിപണിയിൽ വിറ്റഴിക്കപ്പെടുന്ന വ്യാജ ബ്രാൻഡുകളെക്കുറിച്ച് കേരഫെഡ് എംഡി മുന്നറിയിപ്പ് നൽകി.
“കേരയുടെ പേരിനോട് സാദൃശ്യമുള്ള ഒട്ടേറെ വ്യാജ ബ്രാൻഡുകൾ വിപണിയിൽ ഇറങ്ങിയിട്ടുണ്ടെന്നും ഇത്തരം ബ്രാൻഡുകൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചുവരികയാണെന്നും കേരഫെഡ് എംഡി അറിയിച്ചു.” ഉപഭോക്താക്കൾ ഉൽപ്പന്നം വാങ്ങുമ്പോൾ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

