മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം കാർ മോഷ്ടിച്ച കേസിൽ അഞ്ചുപേർ പിടിയിലായി. ഭർത്താവുമായുള്ള സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.
ഈ മാസം നാലാം തിയ്യതി വൈകിട്ട് നാല് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം വീട്ടമ്മയെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പോർച്ചിൽ കിടന്ന കാറുമായി കടന്നുകളയുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വേങ്ങൂർ അരുവപ്പാറ ഈട്ടുങ്കൽ പടി വീട്ടിൽ വിജയൻ (68), പ്ലാച്ചേരി വീട്ടിൽ അലൻ (26), മഞ്ഞാക്കൽ വീട്ടിൽ രാജൻ (61), മേക്കപ്പാല മാലിക്കുടി വീട്ടിൽ ബേസിൽ ജോർജ് (30), കോട്ടപ്പടി പ്ലാമുട്ടി മാലിയിൽ വീട്ടിൽ ആഷിൽ (25) എന്നിവരെ മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ എസ്ഐമാരായ എൻഎസ് റോയ്, എസ് ശ്രീനാഥ്, പി സി ജയകുമാർ, സി പി ബഷീർ, എം വി ദിലീപ് കുമാർ, എഎസ്ഐ സാബിർ കെ ഉസ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹാരിസ് എച്ച്, വി എ റഫീഖ്, എംപി രതീഷ്, കെ പി നിസാർ, ശ്രീജു രാജൻ, ബിനിൽ എൽദോസ് എന്നിവരും ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

