കോഴിക്കോട് ജില്ലയിലെ പാലേരിയിൽ ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്തു. പാൽ തൊണ്ടയിൽ കുടുങ്ങിയതിനെത്തുടർന്ന് നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മരണപ്പെട്ടു.
ചെറിയകുമ്പളം സ്വദേശികളായ നവാസ് – താരിഫ ദമ്പതികളുടെ മകൾ ഇനായ ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്.
കുഞ്ഞിന് പാൽ നൽകിയതിന് പിന്നാലെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുഞ്ഞിനെ ഉടൻതന്നെ ബന്ധുക്കൾ കുറ്റ്യാടിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ഉള്ളേരി മുടക്കല്ലൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

