കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വെച്ച് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി സി പി എം ജനറൽ സെക്രട്ടറി എം.എ. ബേബി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ഏജൻസിയായ ഇ ഡി എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യം രാഹുൽ ഗാന്ധി ആവർത്തിച്ച് ഉന്നയിച്ചിരുന്നു. നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ‘മോദി – പിണറായി ഡീൽ’ എന്ന തരത്തിൽ കോൺഗ്രസ് നേതൃത്വം വ്യാപകമായ പ്രചാരണം അഴിച്ചുവിട്ടതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ഈ പ്രചാരണം ഏറ്റെടുത്തത് ഗൗരവകരമാണെന്ന് എം.എ. ബേബി വിലയിരുത്തി.
ഇത്തരം പരാമർശങ്ങളെ കേവലം രാഷ്ട്രീയ ആരോപണമായി മാത്രം കാണാൻ കഴിയില്ലെന്നും, മറിച്ച് ആസൂത്രിതമായ നീക്കമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ദേശീയതലത്തിൽ ബി ജെ പിക്കെതിരെ രൂപംകൊണ്ട
പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസിന്റെ ഈ നിലപാട് വലിയ തോതിലുള്ള വിള്ളൽ ഉണ്ടാക്കിയതായും കത്തിൽ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന തിങ്കളാഴ്ചത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സി പി എം തങ്ങളുടെ ശക്തമായ പ്രതിഷേധം നേരിട്ട് അറിയിക്കുമെന്നും എം.എ.
ബേബി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

