പഞ്ചാബിലെ മൊഹാലിയിൽ സ്വകാര്യ കമ്പനി ഓഫീസിനുള്ളിൽ വെച്ച് സഹപ്രവർത്തകയായ യുവതി ദാരുണമായി കൊല്ലപ്പെട്ടു. ജൂൺ 4-ാം തീയതി വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
പട്യാല സ്വദേശിനിയായ ഡിംപിൾ എന്ന 29 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മുൻ കാമുകനും സഹപ്രവർത്തകനുമായ ഹർവീന്ദർ മാൻ ആണ് കൊലപാതകം നടത്തിയത്.
ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അവിടേക്ക് അതിക്രമിച്ചു കയറിയ പ്രതി, സഹപ്രവർത്തകർ നോക്കിനിൽക്കെ ഡിംപിളിനെ കത്തികൊണ്ട് തുടർച്ചയായി കുത്തുകയായിരുന്നു. ആക്രമണത്തെ തടയാൻ ശ്രമിച്ച സഹപ്രവർത്തകരെ പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി.
കൃത്യത്തിന് ശേഷം പ്രതി സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിവരമറിഞ്ഞ് സഹപ്രവർത്തകർ ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഡിംപിൾ ഇതിനോടകം മരണപ്പെട്ടിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഹർവീന്ദർ മാൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടന്ന സമയത്ത് ഓഫീസിൽ വളരെ കുറച്ചു ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്.
സിസിടിവി ക്യാമറകളിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പ്രതിയുടെ കയ്യിൽ നിന്നും ആയുധം പിടിച്ചെടുക്കാൻ സഹപ്രവർത്തകർ ശ്രമിച്ചെങ്കിലും, കൈവശമുണ്ടായിരുന്ന മറ്റൊരു കത്തി ഉപയോഗിച്ച് ഇയാൾ ആക്രമണം തുടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു.
ഇരുവരും മുൻപ് പ്രണയത്തിലായിരുന്നുവെന്നും ഏതാനും മാസങ്ങൾക്ക് മുൻപ് വേർപിരിഞ്ഞുവെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. ബന്ധം പുനഃസ്ഥാപിക്കാനുള്ള ഹർവീന്ദർ മാനിന്റെ ശ്രമങ്ങൾ ഡിംപിൾ നിരസിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
പ്രണയനൈരാശ്യത്തെത്തുടർന്നുള്ള പ്രതികാരമാണ് ഈ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. നിലവിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി മൊഹാലി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

