മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം കോഹിനൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്.
ജൂൺ 05, 2026 വെള്ളിയാഴ്ച പുലർച്ചെ 12 മണിയോടെയാണ് സംഭവം നടന്നത്. കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് സഞ്ചരിക്കുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
ഷഹീദ് (40), ഭാര്യ ഷഹീന, ഷഹീനയുടെ അമ്മാവന്റെ മകൾ ജഹാന (26) എന്നിവരാണ് മരിച്ചത്. തൃശൂർ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് ഹൗസിലെ താമസക്കാരാണ് ഇവർ.
അപകടം നടന്ന സമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. നിയന്ത്രണം വിട്ട
കാർ റോഡരികിലെ ലോറിത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ലോറിയിലേക്ക് അതിശക്തമായി ഇടിച്ചു കയറുകയായിരുന്നു. വിവരമറിഞ്ഞയുടൻ പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നതിനാൽ ഏറെ പണിപ്പെട്ടാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടൻ തന്നെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയിലിരിക്കെ പുലർച്ചെ ഒന്നരയോടെ മൂവരും മരണത്തിന് കീഴടങ്ങി. മൃതദേഹങ്ങൾ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

