പാലക്കാട് നഗരത്തിലെ പ്രമുഖ ചികിത്സാ കേന്ദ്രമായ ട്രിനിറ്റി സൂപ്പർ സ്പെഷ്യൽറ്റി കണ്ണാശുപത്രി, തിമിര രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലെത്തിക്കുന്നതിനായി വിപുലമായ പദ്ധതികൾക്ക് തുടക്കം കുറിച്ചു. തിമിര രോഗ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായാണ് തിമിര മുക്ത പാലക്കാട് 2026 എന്ന പേരിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഈ മാസം 30 വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തിമിര രോഗത്തെ പ്രാരംഭ ദശയിൽ തന്നെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി അധികൃതർ ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്.
പരിപാടിയുടെ ഭാഗമായി സൗജന്യ കണ്ണ് പരിശോധനയും തിമിര നിർണ്ണയ ക്യാമ്പുകളും വിവിധ കേന്ദ്രങ്ങളിൽ നടക്കും. തിമിരം ബാധിച്ചവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനും സമൂഹത്തിൽ തിമിര രോഗം മൂലമുള്ള കാഴ്ച നഷ്ടം പൂർണ്ണമായും ഒഴിവാക്കുകയുമാണ് ഈ ദൗത്യത്തിലൂടെ ആശുപത്രി ലക്ഷ്യമിടുന്നത്.
തിമിര സംബന്ധമായ അസുഖങ്ങൾ നേരത്തെ തിരിച്ചറിയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനും ക്യാമ്പയിൻ ഊന്നൽ നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

