ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐഡിഎ) സെൻട്രൽ കേരള കോട്ടയം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ലോക പുകയില വിരുദ്ധ ദിനം വിപുലമായി ആചരിച്ചു. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ ടോം കോര ഉദ്ഘാടനകർമ്മം നിർവഹിച്ചു.
പൊതുജനങ്ങളിൽ പുകയില ഉൽപ്പന്നങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി, കോട്ടയം റെയിൽവേ സ്റ്റേഷൻ മാസ്റ്റർ അഭിരാജ് പുകയില വിരുദ്ധ ബോധവൽക്കരണ പോസ്റ്റർ പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമായി യാത്രക്കാർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
ഐഡിഎ ബ്രാഞ്ച് പ്രസിഡന്റ് ഡോ. നിധിഷ് മൗലാനയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കിടയിൽ ലഘുലേഖകളുടെ വിതരണവും നടന്നു.
പരിപാടിയിൽ സിഡിഎച്ച് കൺവീനർ ഡോ. അബി മാത്യു തോമസ്, ഡോ.
കിഷോർ ഫെലിക്സ്, ഡോ. വീണാ കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

