മഞ്ഞുമ്മൽ ബോയ്സ് എന്ന ചലച്ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ആയിരം പേജുകൾ അടങ്ങുന്ന കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചത്. ചലച്ചിത്ര താരം സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേസിലെ പ്രതികൾ.
സിനിമയുടെ ലാഭവിഹിതത്തിൽ 40 ശതമാനം നൽകാമെന്ന് വാഗ്ദാനം നൽകി ഏഴ് കോടി രൂപ പ്രതികൾ കൈപ്പറ്റിയെന്നാണ് കേസ്. എന്നാൽ, നിക്ഷേപിച്ച തുകയോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ നൽകാതെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടി അരൂർ സ്വദേശിയായ സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

