കേരള തീരത്ത് ഈ വർഷത്തെ മൺസൂൺകാല ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ നിലവിൽ വരും. ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന ഈ നിരോധന കാലയളവിൽ യാനങ്ങളൊന്നും തന്നെ കടലിൽ മത്സ്യബന്ധനത്തിന് ഇറങ്ങാൻ പാടുള്ളതല്ല.
സമുദ്രത്തിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും പ്രജനന കാലയളവിൽ മത്സ്യങ്ങളുടെ വംശവർധന ഉറപ്പുവരുത്തുന്നതിനുമായാണ് എല്ലാ വർഷവും ഇത്തരത്തിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. ആയിക്കര മാപ്പിളബേ ഹാർബറിൽ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങളാണ് ഫിഷറീസ് വകുപ്പ് ഒരുക്കിയിരിക്കുന്നത്.
നിരോധന കാലയളവിൽ അടിയന്തര സാഹചര്യം നേരിടുന്നതിനായി പ്രത്യേക റെസ്ക്യൂ ടീമിനെ സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഹാർബറിലും തീരദേശ മേഖലകളിലും നിരീക്ഷണം ശക്തമാക്കും.
സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ തന്നെ എല്ലാ ബോട്ടുകളും സുരക്ഷിതമായി കരയ്ക്കടുപ്പിക്കണമെന്നും നിർദേശമുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

