കേരളത്തിൽ അധികാരമേറ്റതിന് പിന്നാലെ കോൺഗ്രസ് സർക്കാർ മുന്നോട്ടുവെച്ച ജനപ്രിയ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ഇളവുകൾ.
മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ ഈ പ്രഖ്യാപനം യുവാക്കൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം 18 തരം മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകിക്കൊണ്ടുള്ള ഔദ്യോഗിക റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
എന്നാൽ, സർക്കാർ പ്രഖ്യാപിച്ച കാര്യങ്ങളിൽ ഭൂരിഭാഗവും നിലവിൽ തന്നെ വാഹന ഉടമകൾ ചെയ്തുവരുന്നതും നിയമവിധേയമായതുമാണെന്ന വിമർശനം വ്യാപകമായി ഉയരുകയാണ്. ഇതേത്തുടർന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ രൂക്ഷമായ പരിഹാസമാണ് സർക്കാരിനെതിരെ ഉയരുന്നത്.
ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി സംവിധായകനും നടനുമായ അഖിൽ മാരാർ രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കുറിപ്പിലൂടെയാണ് അദ്ദേഹം പരിഹാസശരങ്ങൾ തൊടുത്തുവിട്ടത്.
അഖിൽ മാരാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എടുത്തുപറഞ്ഞ കാര്യങ്ങൾ താഴെ പറയുന്നവയാണ്:
“അങ്ങനെ മുഖ്യമന്ത്രി ഉറപ്പ് നൽകിയ വാഹന മോഡിഫിക്കേഷൻ യാഥാർഥ്യം ആവുകയാണ്.. അത് എന്തൊക്ക ആണെന്ന് നമുക്കൊന്ന് അറിയാം..
1.വണ്ടിയുടെ ഉള്ളിൽ പാട്ട് കേൾക്കാൻ സ്പീക്കർ അധികമായി ഉപയോഗിക്കാം
2.കളർ ലൈറ്റുകൾ ഉപയോഗിക്കാം
3.സ്റ്റിക്കർ വർക്കുകൾ ഉപയോഗിക്കാം
4.സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റിറിങ് കവർ,റിവേഴ്സ് കാമറ, മഡ് ഫ്ലാപ്പ്, ഡാഷ് ക്യാമറ, പാർക്കിംഗ് സെൻസർ, റിവേഴ്സ് കാമറ,ഇൻഫോടെയ്ൻ മെന്റ് സിസ്റ്റം, ടയർ പ്രഷർ മോനിറ്റർ ഇവയൊക്കെ നമുക്കിനി ചെയ്യാം..
5.50% കാഴ്ച മറയ്ക്കുന്ന sun film ചെയ്യാം.
6.മോശമല്ലാത്ത സ്റ്റിക്കർ വർക്ക് ചെയ്യാം..
7.
ക്യാഷ് അടച്ചാൽ വണ്ടിയുടെ കളർ മാറ്റം..
8. മുൻ കൂട്ടി അനുമതി എടുത്താൽ CNG യിലേക്ക് മാറാം..
ഇതൊക്കെയാണ് ഗതാഗത കമ്മീഷണർ നൽകിയ മഹത്തായ മോഡിഫിക്കേഷൻ റിപ്പോര്ട്ട്…അപ്പോഴേങ്ങനാ തൂക്കി ചുവന്ന കാരങ്ങളോടെ നമ്മളങ്ങോട്ട് പൊളിക്കുവല്ലേ..ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്ക് ഉറപ്പ് കൊടുക്കുന്നതിനെ അന്തസ്സ് എന്നും പറ്റാത്ത കാര്യങ്ങൾ ചെയ്തു തരാം എന്ന് പറഞ്ഞു പറ്റിക്കുന്ന പരിപാടിയെ തെമ്മാടിത്തരവും എന്നാണ് പറയേണ്ടത്..
നിങ്ങൾക്ക് തീരുമാനിക്കാം..” ഗതാഗത വകുപ്പ് പുറത്തിറക്കിയ ഈ റിപ്പോർട്ട് വാസ്തവത്തിൽ വലിയൊരു പരിഷ്കാരമല്ലെന്നും, നിലവിലുള്ള കാര്യങ്ങൾ ക്രോഡീകരിക്കുക മാത്രമാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങൾ ശക്തമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

