അരുവിത്തുറ സെന്റ് ജോർജ് കോളജിൽ സംഘടിപ്പിച്ച അക്കാദമിക് റിട്രീറ്റ് ശ്രദ്ധേയമായി. അധ്യാപകർ നിരന്തരം വിജ്ഞാനത്തിന്റെ പുതിയ തലങ്ങളിലേക്ക് സഞ്ചരിക്കുകയും അറിവ് ആർജിക്കാൻ സന്നദ്ധരാവുകയും വേണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് വെരി.
റവ. ഫാ.
മാത്യു ചന്ദ്രൻ കുന്നേൽ അഭിപ്രായപ്പെട്ടു. കോളജ് പ്രിൻസിപ്പൽ പ്രഫ.
ഡോ. സിബി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ മേഖലയിലെ സമകാലിക മാറ്റങ്ങളെ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകത ചടങ്ങിൽ ചർച്ചയായി. കോളജ് ബർസാർ റവ.
ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ.
ജിലു ആനി ജോൺ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.
റിട്രീറ്റിന്റെ ഭാഗമായി നടന്ന ക്ലാസുകൾക്ക് പാലാ സെന്റ് തോമസ് ബിഎഡ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
ടി.സി തങ്കച്ചൻ നേതൃത്വം നൽകി. അധ്യാപന രംഗത്തെ നൈപുണ്യ വികസനം ലക്ഷ്യമിട്ടാണ് കോളജിൽ ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

