തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രാദേശിക ടിവികെ നേതാക്കൾ അറസ്റ്റിലായി. ബാലസുബ്രഹ്മണ്യം (ടിവികെ തൂത്തുക്കുടി വെസ്റ്റ് വിങ് യൂത്ത് ഓർഗനൈസർ), ജയബാൽ (രാമനാഥപുരം പാർട്ടി ഭാരവാഹി) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
യുവതിയുടെ പരാതി പ്രകാരം, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് സംഭവം നടന്നത്. ജോലിക്കെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തിയ പ്രതികൾ, കാറിൽ വെച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി അബോധാവസ്ഥയിലാക്കി.
തുടർന്ന് യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ശ്രീവൈകുണ്ഠം വനിത പോലീസ് സ്റ്റേഷനിൽ യുവതി നേരിട്ടെത്തി പരാതി നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പാളയംകോട്ട
ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സംഭവം രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
സ്ത്രീസുരക്ഷ മുൻനിർത്തി നിലവിലെ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തുവന്ന പാർട്ടിയാണ് ടിവികെ. എന്നാൽ, സ്വന്തം പാർട്ടിയിലെ നേതാക്കൾ തന്നെ പീഡനക്കേസിൽ ഉൾപ്പെട്ടത് വലിയ തിരിച്ചടിയായിരിക്കുകയാണ്.
അതേസമയം, ഡിഎംകെയെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കി മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം നിറവേറ്റാൻ നടൻ വിജയ് തയ്യാറാകണമെന്ന് എംപി കനിമൊഴി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ടിവിക്കെതിരെയും പാർട്ടിയുടെ നേതൃത്വത്തിനെതിരെയും വിമർശനങ്ങൾ ശക്തമായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

