ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് പുഷ്പഗിരി കോളജ് ഓഫ് ഫാർമസിയിലെ ഫാർമസി പ്രാക്ടിസ് വിഭാഗവും ഐക്യുഎസിയും സംയുക്തമായി തിരുവല്ലയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. തിരുവല്ല എക്സൈസ് വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ തിരുവല്ല താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചായിരുന്നു പരിപാടികൾ നടന്നത്.
പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. പുകയില വിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ റാലി, ഫ്ലാഷ് മോബ്, ക്ലാസ് എന്നിവ ഇതിന്റെ ഭാഗമായി നടന്നു.
തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ ലേഖ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.
ബിജു ബി.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പ്രമുഖരും പങ്കെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേന്ദ്രൻ, കെ.അനു പ്രസാദ്, റഫീഖ്.ആർ, സിവിൽ എക്സൈസ് ഓഫിസർ, വിമുക്തി കോഓർഡിനേറ്റർ രമാദേവി, വൈസ് പ്രിൻസിപ്പൽ ഡോ.
മാലിനി.എസ് തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

