കാസർകോട് ജില്ലയിലെ പെരിയയിൽ ദേശീയപാതയുടെ സർവീസ് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ജൂൺ 03, 2026 രാവിലെ എട്ടരയോടെയാണ് സംഭവം.
കാഞ്ഞങ്ങാട് നിന്ന് കാസർകോടേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് ഇതുവഴി എത്തിയപ്പോഴാണ് ഡ്രൈവർ റോഡിലെ വലിയ ഗർത്തം ശ്രദ്ധയിൽപ്പെട്ടത്. ഗർത്തം കണ്ടതിനെത്തുടർന്ന് അപകടം ഒഴിവാക്കാൻ ബസ് അവിടെ നിർത്തിയിട്ടു.
ഈ സാഹചര്യം കേന്ദ്ര സർവകലാശാല മുതൽ പെരിയ ബസ് സ്റ്റോപ്പ് വരെയുള്ള ഭാഗത്ത് ഗതാഗത തടസ്സത്തിന് കാരണമായി. ബസിന് മുന്നോട്ട് പോകാൻ കഴിയാത്തതിനെത്തുടർന്ന് പിന്നാലെ വന്ന വാഹനങ്ങളെല്ലാം തിരികെ എടുത്ത് ദേശീയപാതയിലേക്ക് പ്രവേശിച്ചാണ് യാത്ര തുടർന്നത്.
കെഎസ്ആർടിസി ബസും പിന്നീട് ഇതേ മാർഗ്ഗം സ്വീകരിച്ചു. സംഭവമറിഞ്ഞ് ദേശീയപാത നിർമാണ കമ്പനി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഓവുചാൽ നിർമാണത്തിലെ അപാകതയാണ് റോഡ് ഇത്തരത്തിൽ തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. സർവീസ് റോഡ് നിർമാണം ശാസ്ത്രീയമല്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

