രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തങ്ങളുടെ മുഴുവൻ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെക്കാൻ കുവൈത്ത് എയർവേയ്സ് തീരുമാനിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഇത്തരമൊരു അടിയന്തര നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
വിമാന സർവീസുകൾ പുനഃക്രമീകരിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട യാത്രക്കാരുമായി നേരിട്ട് ആശയവിനിമയം നടത്തുമെന്നും, പുതുക്കിയ യാത്രാ വിവരങ്ങൾ അപ്പപ്പോൾ തന്നെ ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി.
യാത്രക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും, വിമാന സർവീസുകൾ സംബന്ധിച്ച ഔദ്യോഗികവും കൃത്യവുമായ വിവരങ്ങൾക്കായി കുവൈത്ത് എയർവേയ്സിന്റെ വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിരന്തരം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

