തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പ്രാദേശിക ടിവികെ നേതാക്കൾ അറസ്റ്റിലായി. തൂത്തുക്കുടി, രാമനാഥപുരം ജില്ലകളിൽ നിന്നുള്ളവരാണ് പിടിയിലായ പ്രതികൾ.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: മെയ് മാസം മൂന്നിന്, അതായത് തമിഴ്നാട്ടിലെ വോട്ടെണ്ണലിന് തലേന്നാണ് തൂത്തുക്കുടി ശ്രീവൈകുണ്ടഠം സ്വദേശിയായ യുവതി പീഡനത്തിന് ഇരയായത്. ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിംഗ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം, രാമനാഥപുരത്തെ പാർട്ടി ഭാരവാഹി ജയബാൽ എന്നിവർ ചേർന്ന് ജോലി വാഗ്ദാനം നൽകി യുവതിയെ കബളിപ്പിക്കുകയായിരുന്നു.
കാറിൽ വച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം, പ്രതികൾ യുവതിയെ ഒരു ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ശ്രീവൈകുണ്ഠം വനിത പൊലീസ് സ്റ്റേഷനിൽ യുവതി നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ്, പ്രതികളായ ബാലസുബ്രഹ്മണ്യത്തെയും ജയബാലിനെയും ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
നിലവിൽ ഇരുവരും പാളയംകോട്ട ജയിലിൽ റിമാൻഡിലാണ്. സ്ത്രീസുരക്ഷയുടെ വിഷയത്തിൽ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് മുന്നേറുന്ന ടിവികെയ്ക്ക് ഈ സംഭവം വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
ക്രമസമാധാന തകർച്ചയെക്കുറിച്ച് പരാമർശിക്കവെ, ഡിഎംകെ സർക്കാരിന്റെ അതേ പാതയിലാണ് ഈ സംഭവവുമെന്ന് കെ.അണ്ണാമലൈ പ്രതികരിച്ചു. ഡിഎംകെയെ കുറ്റപ്പെടുത്താതെ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം വിജയ് നിർവഹിക്കണമെന്നാണ് കനിമൊഴി എംപി ഈ വിഷയത്തിൽ നടത്തിയ വിമർശനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

