ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ചരിത്രനേട്ടമായി തദ്ദേശീയമായി വികസിപ്പിച്ച രുദ്രം 2 മിസൈൽ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി. പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡി ആർ ഡി ഒ) ഇന്ത്യൻ വ്യോമസേനയും സംയുക്തമായാണ് ആകാശത്തുനിന്ന് കരയിലേക്ക് പായിക്കാവുന്ന ഈ അത്യാധുനിക മിസൈലിന്റെ പരീക്ഷണം സംഘടിപ്പിച്ചത്.
ഒഡീഷ തീരത്തെ ചണ്ഡിപ്പൂർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐ ടി ആർ) വെച്ചാണ് പരീക്ഷണം നടന്നത്. വ്യോമസേനാ വിമാനത്തിൽ നിന്ന് തൊടുത്ത മിസൈൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന എല്ലാ ലക്ഷ്യങ്ങളും കൃത്യതയോടെ തന്നെ ഭേദിച്ചതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
പ്രത്യേകതകൾ
മണിക്കൂറിൽ 5.5 മാക് വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് രുദ്രം 2. 300 കിലോമീറ്റർ പരിധിക്കുള്ളിലെ ശത്രുലക്ഷ്യങ്ങളെ തകർക്കാൻ ഇതിന് സാധിക്കും.
ഏകദേശം 200 കിലോയോളം ഭാരമുള്ള യുദ്ധവിമാനങ്ങളിൽ നിന്ന് ഇത് പ്രയോഗിക്കാനാകും. നിലവിൽ 3 മുതൽ 15 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കുന്ന സുഖോയ് ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങളിലാണ് മിസൈൽ വിക്ഷേപണ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്.
നിലവിൽ ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന റഷ്യൻ നിർമ്മിത കെ എച്ച് – 31 ആന്റി റേഡിയേഷൻ മിസൈലുകൾക്ക് പകരമായാണ് ഈ അത്യാധുനിക സംവിധാനം ഇന്ത്യ സ്വന്തമായി വികസിപ്പിച്ചത്. നിർമ്മാണവും പങ്കാളിത്തവും
ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമ്രാത്തും ഡി ആർ ഡി ഒയുടെ മറ്റ് ലാബുകളും ചേർന്നാണ് ഈ മിസൈലിന്റെ രൂപകല്പന പൂർത്തിയാക്കിയത്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഉൾപ്പെടെയുള്ള പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇതിന്റെ നിർമ്മാണം നടന്നത്. പരീക്ഷണ വിജയത്തെ തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു.
“തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയുടെ വളർച്ച തെളിയിക്കുന്നതാണ് ഈ വിജയം” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത്യാധുനിക ആയുധ സംവിധാനങ്ങളിൽ രാജ്യം കൈവരിക്കുന്ന ആത്മനിർഭരതയ്ക്ക് ഈ പരീക്ഷണം വലിയ സംഭാവന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

