ഐപിഎൽ 2026 സീസണിലെ ആവേശകരമായ മത്സരങ്ങൾ ആരാധകർക്ക് വിരുന്നൊരുക്കിയപ്പോൾ, ഭക്ഷണ വിതരണ രംഗത്തും വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിന്റെ താരം വൈഭവ് സൂര്യവംശിയും ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽഉം തമ്മിലുള്ള പോരാട്ടം കളിക്കളത്തിൽ തീപാർപ്പിച്ചപ്പോൾ, ഓൺലൈൻ ഭക്ഷണ ഓർഡറുകളിലും റെക്കോർഡ് വർധനയാണ് അനുഭവപ്പെട്ടതെന്ന് സ്വിഗ്ഗിയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഭക്ഷണ ഓർഡറുകളിൽ 32.31 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. സ്വിഗ്ഗി ഡൈൻ-ഔട്ട് ബുക്കിംഗിൽ 41 ശതമാനം വളർച്ചയുണ്ടായി.
നിർണായക മത്സരങ്ങൾ നടന്നതോടെ ഓർഡറുകൾ റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. മേയ് 29-ന് നടന്ന ഗുജറാത്ത് – രാജസ്ഥാൻ രണ്ടാം ക്വാളിഫയർ മത്സരത്തിനിടെ ഒരു മിനിറ്റിൽ 5200 ഓർഡറുകൾ വരെ രേഖപ്പെടുത്തി.
ഇതിനിടെ ഗുരുഗ്രാമിൽ ഒരാൾ 45 സ്പെഷൽ വെജ് താലി ഓർഡർ ചെയ്തത് കൗതുകമായി. ഇതിനായി ചെലവായ തുക 20,205 രൂപയാണ്.
ഫൈനൽ മത്സര ദിനത്തിൽ ഓർഡറുകളുടെ എണ്ണം വീണ്ടും വർധിച്ചു. വൈകിട്ട് 7.56-ഓടെ ഒരു മിനിറ്റിൽ 6200 ഓർഡറുകൾ വരെ എത്തിച്ചേർന്നു.
ശരാശരി കണക്കെടുത്താൽ ഓരോ മിനിറ്റിലും 1300 ഓർഡറുകൾ വീതം ലഭിച്ചു. ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, സൂററ്റ്, വഡോദര തുടങ്ങിയ നഗരങ്ങൾക്കൊപ്പം തിരുവനന്തപുരത്തുനിന്നും വൻതോതിൽ ഓർഡറുകൾ എത്തിയെന്ന് കമ്പനി അറിയിച്ചു.
ചിക്കൻ ബിരിയാണി, ചിക്കൻ ഫ്രൈഡ് റൈസ്, ഗ്രിൽഡ് ചിക്കൻ പെരി-പെരി, ചിക്കൻ 65, ബർഗർ, ഐസ്ക്രീം, ചിക്കൻ പോപ്-കോൺ എന്നിവയായിരുന്നു ഭക്ഷണപ്രേമികളുടെ പ്രധാന തിരഞ്ഞെടുപ്പുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

