വയനാട് ജില്ലയുടെ സാമ്പത്തിക അടിത്തറയിൽ ടൂറിസം മേഖല നിർണ്ണായക സ്വാധീനം ചെലുത്തുന്നു. കൃഷിക്കൊപ്പം തന്നെ ടൂറിസവും ജില്ലയുടെ വികസനത്തിൽ വലിയ പങ്ക് വഹിക്കുന്നുവെന്നാണ് കഴിഞ്ഞ അഞ്ചാറു വർഷങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രതിവർഷം ജില്ലയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം 20 ലക്ഷം എന്ന നാഴികക്കല്ല് പിന്നിടാനുള്ള തയ്യാറെടുപ്പിലാണ്. സന്ദർശകരുടെ കണക്കുകൾ
ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് 2023-ൽ ആയിരുന്നു; 17.5 ലക്ഷം പേർ.
2024-ൽ ഈ റെക്കോർഡ് മറികടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രകൃതിദുരന്തം തിരിച്ചടിയായി. എങ്കിലും 2024-ൽ 12.88 ലക്ഷം പേർ വയനാട് സന്ദർശിച്ചു.
ഇതിൽ 3955 പേർ വിദേശികളാണ്. 2000-ന് ശേഷമാണ് വയനാട്ടിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചത്.
2010-ന് ശേഷം ഈ എണ്ണം ഇരട്ടിയായി വർധിക്കുകയും 2020-ഓടെ വാർഷിക സന്ദർശകരുടെ എണ്ണം 10 ലക്ഷം കടക്കുകയും ചെയ്തു. വരും വർഷങ്ങളിൽ സന്ദർശകരുടെ എണ്ണം 20 ലക്ഷവും 30 ലക്ഷവും കടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡിടിപിസി അഡ്മിനിസ്ട്രേഷൻ മാനേജർ പി.പി.
പ്രവീൺ അഭിപ്രായപ്പെടുന്നു. വിനോദസഞ്ചാരത്തിന്റെ സാമ്പത്തിക വശങ്ങൾ
ടൂറിസം വകുപ്പിന്റെ കണക്കുപ്രകാരം, വിദേശ സഞ്ചാരികൾ ശരാശരി 80,000 രൂപയും ആഭ്യന്തര സഞ്ചാരികൾ 13,000 രൂപയുമാണ് ആളോഹരി ചെലവഴിക്കുന്നത്.
കർണാടകയിൽ നിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത്; 2024-ൽ 2.56 ലക്ഷം പേർ. തമിഴ്നാട്ടിൽ നിന്ന് 1.15 ലക്ഷം പേരും എത്തി.
923 അംഗീകൃത താമസ യൂണിറ്റുകളിലായി 7,673 മുറികൾ ജില്ലയിൽ ലഭ്യമാണ്. ഇതിൽ 342 ഹോം സ്റ്റേകളും 191 റിസോർട്ടുകളും 250 ഹോട്ടലുകളും ഉൾപ്പെടുന്നു.
എന്നാൽ, പൊലീസിന്റെ കണക്കുകൾ പ്രകാരം താമസ യൂണിറ്റുകളുടെ എണ്ണം 1,500-ൽ അധികമാണ്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ
സന്ദർശകരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് ബാണാസുര സാഗർ അണക്കെട്ടാണ്.
2024-ൽ മാത്രം 11.78 ലക്ഷം പേർ ഇവിടെയെത്തി. കാരാപ്പുഴ (8.23 ലക്ഷം), പൂക്കോട് തടാകം (7.25 ലക്ഷം) എന്നിവയാണ് തൊട്ടുപിന്നിൽ.
മുത്തങ്ങ, എടക്കൽ, കുറുവ, എൻ ഊര് തുടങ്ങിയ സ്ഥലങ്ങളിൽ കർശന പ്രവേശന നിയന്ത്രണങ്ങളുള്ളതിനാലാണ് സന്ദർശകരുടെ എണ്ണത്തിൽ വ്യത്യാസം വരുന്നത്. നിലവിൽ ടൂറിസം മേഖലയിൽ നേരിട്ട് അര ലക്ഷത്തോളം തൊഴിലവസരങ്ങളുണ്ട്.
ഇതിൽ പകുതിയോളം പേർ ഇതര ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. പ്രാദേശികമായ തൊഴിൽ പരിശീലനം വർധിപ്പിക്കുന്നത് ജില്ലയുടെ മുന്നേറ്റത്തിന് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

