ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കുന്നവർക്കായി തങ്ങളുടെ ‘ടേക്ക്ഔട്ട്’ ടൂളിൽ നിർണായകമായ പരിഷ്കാരങ്ങൾ കമ്പനി പ്രഖ്യാപിച്ചു. ഇനി മുതൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഇൻക്രിമെന്റൽ രീതിയിൽ എക്സ്പോർട്ട് ചെയ്യാൻ സാധിക്കും.
പ്രധാന സവിശേഷതകൾ: മുമ്പ് ഗൂഗിൾ ഫോട്ടോസിലെ മുഴുവൻ ഡാറ്റയും ഡൗൺലോഡ് ചെയ്യണമായിരുന്നുവെങ്കിൽ, ഈ പുതിയ മാറ്റത്തിലൂടെ അവസാനമായി ബാക്കപ്പ് ചെയ്തതിന് ശേഷം പുതുതായി ആഡ് ചെയ്ത ചിത്രങ്ങളും വീഡിയോകളും മാത്രം തിരഞ്ഞെടുത്ത് എക്സ്പോർട്ട് ചെയ്യാൻ സാധിക്കും. വലിയ ലൈബ്രറികൾ സൂക്ഷിക്കുന്നവർക്ക് ഇത് ഏറെ ആശ്വാസകരമാണ്.
ഓട്ടോമാറ്റിക് ഷെഡ്യൂളിങ്: ഉപയോക്താക്കൾക്ക് ഭാവിയിലെ എക്സ്പോർട്ടുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. പരമാവധി ഒരു വർഷത്തേക്ക് രണ്ട് മാസം ഇടവിട്ട് ഓട്ടോമാറ്റിക് എക്സ്പോർട്ടുകൾ ക്രമീകരിക്കാം.
അതായത് ഒരു വർഷത്തിനുള്ളിൽ ആറ് തവണ ഇത്തരത്തിൽ ഇൻക്രിമെന്റൽ ഡാറ്റ ലഭ്യമാകും. ആദ്യത്തെ തവണ മുഴുവൻ ഫോട്ടോകളും ഡൗൺലോഡ് ആകുമെങ്കിലും, തുടർന്നുള്ളവയിൽ പുതിയതായി ചേർത്തവ മാത്രം ഉൾപ്പെടും.
ഡൗൺലോഡ് സൗകര്യം: നേരത്തെയുള്ളതുപോലെ തന്നെ 50GB വരെയുള്ള സിപ്പ് (ZIP) ഫയലുകളായി ഡാറ്റ ലഭിക്കും. ഇമെയിൽ വഴി ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ചോ, നേരിട്ട് ഡ്രൈവ്, ഡ്രോപ്പ്ബോക്സ്, അല്ലെങ്കിൽ ബോക്സ് എന്നീ ക്ലൗഡ് സ്റ്റോറേജുകളിലേക്കോ ഫയലുകൾ മാറ്റാൻ സാധിക്കും.
ഗൂഗിൾ ടേക്ക്ഔട്ട് വഴി ഗൂഗിൾ ഫോട്ടോസ് തിരഞ്ഞെടുക്കുമ്പോൾ മാത്രമാണ് ഈ പുതിയ ഓപ്ഷൻ ലഭ്യമാവുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

