മുഖ്യമന്ത്രി പദവി ഒഴിഞ്ഞതിന് പിന്നാലെ പിണറായി വിജയൻ തന്റെ ഔദ്യോഗിക യാത്രാക്രമങ്ങളിലും മാറ്റങ്ങൾ വരുത്തുന്നു. 2022 ജനുവരി മുതൽ ഉപയോഗിച്ചിരുന്ന കറുത്ത നിറത്തിലുള്ള വാഹനത്തിന് പകരമായി, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വെള്ള ഇന്നോവ ക്രിസ്റ്റ കാറാണ് അദ്ദേഹം ഇനി ഉപയോഗിക്കുക.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സുരക്ഷാ വ്യൂഹത്തിൽ ഉൾപ്പെട്ടിരുന്ന വാഹനമാണിത്. ഇതിനായി ‘99’ എന്ന നമ്പർ അനുവദിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ എകെജി സെന്ററിലെ വാഹനത്തിലാണ് അദ്ദേഹത്തിന്റെ യാത്രകൾ. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശപ്രകാരമാണ് 2022-ൽ പിണറായി വിജയൻ കറുത്ത നിറത്തിലുള്ള വാഹനത്തിലേക്ക് മാറിയത്.
സുരക്ഷാ കാരണങ്ങളാലും രാത്രികാല യാത്രകളിലെ സുരക്ഷിതത്വം മുൻനിർത്തിയുമാണ് അന്ന് ഇത്തരമൊരു മാറ്റം വരുത്തിയത്. തുടർന്ന് അദ്ദേഹത്തിന്റെ അകമ്പടി വാഹനങ്ങളും കറുത്ത നിറത്തിലേക്ക് മാറ്റിയിരുന്നു.
അതേസമയം, മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന ഔദ്യോഗിക ഫോൺ നമ്പർ പൊതുഭരണ വകുപ്പ് റദ്ദാക്കി. ഇതുവരെയുള്ള കുടിശികകൾ തീർത്താണ് നമ്പർ ഒഴിവാക്കിയത്.
ഔദ്യോഗിക പദവി ഒഴിയുമ്പോൾ അനുവദിക്കപ്പെട്ട ഫോൺ നമ്പറുകൾ തിരിച്ചേൽപ്പിക്കണമെന്നതാണ് ചട്ടം.
പഴ്സനൽ സ്റ്റാഫിലുള്ളവർ നേരത്തെ തന്നെ ഫോൺ നമ്പറുകൾ തിരിച്ചേൽപ്പിച്ചിരുന്നുവെങ്കിലും, പിണറായി വിജയൻ ആ നമ്പർ തുടർന്ന് ഉപയോഗിക്കുകയായിരുന്നു. മറുഭാഗത്ത്, മുഖ്യമന്ത്രി വി.ഡി.
സതീശൻ ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് പിണറായി വിജയൻ അവിടേക്ക് താമസം മാറിയേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

