മലയാള സിനിമയിൽ ദശാബ്ദങ്ങളായി നിറഞ്ഞുനിൽക്കുന്ന പ്രശസ്ത നടി മല്ലിക സുകുമാരൻ സമകാലിക രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കുന്നു. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ നിർഭയമായി അഭിപ്രായം പ്രകടിപ്പിക്കാറുള്ള താരം, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ലക്ഷ്യമാക്കി പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്ന വിമർശനങ്ങളെ വിമർശനാത്മകമായാണ് നോക്കിക്കാണുന്നത്.
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ ഉടലെടുത്ത ഭിന്നതകളെക്കുറിച്ച് മല്ലിക സുകുമാരൻ പ്രതികരിച്ചത് ഇങ്ങനെയാണ്: “തടസ്സങ്ങള്‍ പാര്‍ട്ടിക്ക് ഉള്ളില്‍ നിന്നും വരുന്നതാണ്. ഇപ്പോള്‍ പിണറായി വിജയനെ കുറ്റം പറയുന്നുണ്ട്.
എന്തുകൊണ്ട് അത് നേരത്തെ പറഞ്ഞില്ല? തോറ്റപ്പോഴാണോ പറയുന്നത്?. പണ്ട് അങ്ങനെ ചെയ്തു എന്നൊക്കെ.
അതിപ്പോള്‍ കണ്ണൂരുകാരായാലും തിരുവനന്തപുരംകാര് പറഞ്ഞാലും തെറ്റാണെന്നുള്ള അഭിപ്രായക്കാരിയാണ് ഞാന്‍. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അപ്പോള്‍ പറയണം.
അന്ന് ഭരിക്കുന്നു. അതുകൊണ്ട് നേട്ടമുണ്ട്.
ഇപ്പോള്‍ ഭരണം പോയി. എന്തൊക്കെയോ കിട്ടാതെ പോകും എന്ന ചിന്ത.
ഇന്നലെ വരെ ഇല്ലാത്ത കുറ്റം. മുന്‍ മുഖ്യമന്ത്രി മരുമകനെ മന്ത്രിയാക്കി.
എന്തേ ഇപ്പോഴില്ലേ? ഭര്‍ത്താവ് എംപി, ഭാര്യ മന്ത്രി.. ഇതിന് മുന്‍പും നടന്നിട്ടില്ലേ”.
രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലുള്ള അതൃപ്തിയും അവർ പങ്കുവെച്ചു. “എത്ര വലിയ ആളാണെങ്കിലും, മുഖ്യമന്ത്രി ആണെങ്കില്‍ പോലും അവരെ എങ്ങനെയാണ് അനാവശ്യമായി കുറ്റം പറയുന്നത് ? എനിക്കത് മനസിലാകാത്ത കാര്യമാണ്.
പുതിയൊരു മന്ത്രിസഭ വരുമ്പോള്‍, അതിന് മുന്‍പ് അവര്‍ പ്രതിപക്ഷത്തെ കുറ്റം പറയും. അത് സ്വാഭാവികമാണ്.
രാഷ്ട്രീയത്തിലെ ഒരു നാടകമാണത്. ഓരോ രംഗവും നാടകം പോലെ കാണുക എന്നതാണ്.
ഞാന്‍ 50 വര്‍ഷമായി ഇതിന്റെ സഹയാത്രികനാണ്. അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറഞ്ഞ് പാരമ്പര്യം പറയും.
എന്നിട്ട് എന്തിനാണ് ഇവര്‍ നേതാക്കന്മാരെ ചീത്ത വിളിക്കുന്നത് ? പെണ്പിള്ളാരോടും ഞാന്‍ ചോദിക്കുന്നത് ഇതാണ്. ഒരു തെറ്റ് അഞ്ച് കൊല്ലം മുന്‍പ് നടന്നെങ്കില്‍ എന്തുകൊണ്ട് അന്ന് പറഞ്ഞില്ല ? പാര്‍ട്ടിയോടുള്ള സ്നേഹം കൊണ്ട് മിണ്ടാതിരുന്നുവെന്ന് പറയും.
അത് ശരിയല്ല. ഇന്നവരെ അറ്റാക്ക് ചെയ്യണമെങ്കില്‍ അവരുടെ ഇഷ്ടങ്ങളൊന്തോ നടക്കാതെ പോയി ? അല്ലേ? ആ രീതി എല്ലാ പാര്‍ട്ടികളും മാറ്റണം.
തെറ്റുകള്‍ അപ്പോള്‍ തന്നെ ചൂണ്ടിക്കാട്ടണം”. തന്റെ കോൺഗ്രസ് പാരമ്പര്യത്തെക്കുറിച്ച് പരാമർശിക്കവേ, മല്ലിക സുകുമാരൻ തന്റെ നിലപാടുകൾ വ്യക്തമാക്കി: “ഒരു പാര്‍ട്ടിയുടെ കൊടി പിടിക്കാനോ റോഡില്‍ കൂടി ഡാന്‍സ് കളിക്കാനോ ഞാന്‍ പോയിട്ടില്ല.
ശരിയാണെങ്കില്‍ ശരി പറയുന്നവരോടൊപ്പം ഞാന്‍ എപ്പോഴും നില്ക്കും. കോളേജില്‍ ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ആയിരുന്ന കാലം മുതല്‍ ന്യായമായ കാര്യങ്ങള്‍ക്കൊപ്പം ഞാന്‍ നില്ക്കും.
ഒരു പബ്ലിസിറ്റിക്കും പോകാറും ഇല്ല. ഞാന്‍ വളരെ മൂത്ത കോണ്‍ഗ്രസ് കുടുംബത്തിലെ ആളാണ്.
അങ്ങനെ തന്നെ ജീവിച്ചിരുന്ന ആളാണ്. നിങ്ങളിങ്ങനെ പരസ്യമായിട്ട് അടിക്കല്ലേ എന്ന് ഏറ്റവും വലിയ നേതാക്കളോട് നേരിട്ട് പറഞ്ഞിട്ടുള്ള ആളാണ്.
വല്ലതും ഉണ്ടെങ്കില്‍ മുറിക്കകത്തിരുന്ന് പറ. ജനത്തിന് നിങ്ങള്‍ തമ്മില്‍ അടിയാണെന്ന് തോന്നരുതെന്ന് പറഞ്ഞിട്ടുണ്ട്.
ഇന്ദിരാഗാന്ധിയുടെ കാലത്ത് എന്റെ അമ്മയ്ക്ക് ഒക്കെ കൈപ്പത്തി അല്ലാതെ ഒരു ചിഹ്നം അറിയില്ല. എന്റെ തറവാട് പെരുന്നയിലാണ്.
അപ്പൂപ്പനപ്പൂപ്പന്മാരൊക്കെ ഗാന്ധിയന്മാരായി ജീവിച്ചവരാണ്. അതൊക്കെ കേട്ടാണ് വളര്‍ന്നത്.
പക്ഷേ വളരുന്തോറും നമ്മൾ കേട്ട കാര്യങ്ങളിൽ നിന്നും ഒരുപാട് മാറി പോകുന്നു പെരുമാറ്റ രീതികൾ.
പുതിയ മുഖ്യമന്ത്രി അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യുമെന്നൊക്കെ പറഞ്ഞു. ഇതൊക്കെ പ്രാവര്‍ത്തികമാകട്ടെ എന്ന് വി ഡി സതീശനോട് അപേക്ഷിക്കുകയാണ്”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

