എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിൽ മന്ത്രി ബിന്ദു കൃഷ്ണ നടത്തിയ കൂടിക്കാഴ്ചയ്ക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് രംഗത്ത്. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ഷാക്കിർ ആണ് സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.
വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി മന്ത്രി ബിന്ദു കൃഷ്ണ അദ്ദേഹത്തെ സന്ദർശിച്ചതും, അദ്ദേഹത്തിന് മുന്നിൽ കൈകൂപ്പി നിന്നതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ സന്ദർശനത്തെ നിഷ്കളങ്കമായി കാണാൻ കഴിയില്ലെന്ന് സി കെ ഷാക്കിർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു.
യുഡിഎഫ് നേതാക്കളെ നിരന്തരം അധിക്ഷേപിക്കുന്ന ഒരാളെ മന്ത്രി നേരിട്ടെത്തി സന്ദർശിച്ചത് രാഷ്ട്രീയ മര്യാദയ്ക്ക് ചേർന്നതല്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. “യുഡിഎഫ് നേതാക്കളെ പുലഭ്യം പറഞ്ഞയാളെ അങ്ങോട്ട് ചെന്ന് കണ്ടത് നിഷ്കളങ്കമായി കാണാൻ കഴിയില്ല.
ഭരണം വെറുതെ കിട്ടിയതല്ലെന്നും” അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. സർക്കാരിന്റെ നിലപാടുകളെയും മന്ത്രിയുടെ ഇടപെടലുകളെയും ചോദ്യം ചെയ്തുകൊണ്ടുള്ള സി കെ ഷാക്കിറിന്റെ ഈ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

