ഏറ്റുമാനൂർ ശക്തിനഗർ റെസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘പിഞ്ചോമനകൾ പഠിച്ചുവളരട്ടെ’ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഏറ്റുമാനൂർ ഗവ.
ടിടിഐയിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭാ ചെയർമാൻ ടോമി കുരുവിള പുളിമാന്തുണ്ടം പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികൾ മൊബൈൽ ഫോണിനും ലഹരിക്കും മറ്റും അടിമകളാകുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ രക്ഷിതാക്കളോടൊപ്പം അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രീതി ഭാർഗവൻ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ രശ്മി ശ്യാം, ബിബിൻ സി.
സണ്ണി, റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.സുനിൽകുമാർ, സെക്രട്ടറി ജി.വിനോദ്കുമാർ, പിടിഎ പ്രസിഡന്റ് അജിത ആനന്ദ്, ടി.എം.ജൂബിമോൾ, കെ.കെ.സജിമോൻ, സി.കെ.രാജേന്ദ്രൻ ചെട്ടിയാർ, നിഷ എസ് നായർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, ബോധവത്കരണത്തിന്റെ ഭാഗമായി അസോസിയേഷൻ അംഗങ്ങൾ, സ്കൂൾ അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് സൈബർ സുരക്ഷാ പ്രതിജ്ഞയും എടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

