അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചു. നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ജന്തർ മന്തറിൽ സമരം നടത്താൻ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ജൂൺ ആറിന് ദില്ലി വിമാനത്താവളത്തിൽ എത്തുന്ന അഭിജീത് ദിപ്കെ, അവിടെ നിന്നും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കാൽനടയായി പോയി സമരത്തിനുള്ള അനുമതി തേടും.
സമാധാനപരമായ പ്രതിഷേധത്തിൽ പങ്കാളികളാകാൻ രാജ്യത്തെ യുവാക്കളോട് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ അദ്ദേഹം അഭ്യർത്ഥിച്ചു. “ഒന്നിച്ച് ശബ്ദമുയർത്തിയാൽ അധികാരികൾക്ക് അത് കേൾക്കേണ്ടി വരുമെന്ന്” അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കി.
അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ അഭിജീത് ദിപ്കെ രൂപീകരിച്ച കോക്രോച് ജനത പാർട്ടി എന്ന സോഷ്യൽ മീഡിയ പേജിന് ചുരുങ്ങിയ കാലയളവിനുള്ളിൽ ദശലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണ നേടാൻ സാധിച്ചിട്ടുണ്ട്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ തടഞ്ഞതിനെതിരെ അദ്ദേഹം ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വിഷയത്തിൽ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചില്ലെങ്കിലും, കേന്ദ്രസർക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

