തിരുവനന്തപുരം ജില്ലയിലെ പാറശാല ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന വീട്ടിൽ വൻ മോഷണം. ചിറകുളത്തിനടുത്ത് താമസിക്കുന്ന ഉഷാകുമാരിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കവർച്ച നടന്നത്.
മൂന്നര പവൻ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഉഷാകുമാരിയും കുടുംബാംഗങ്ങളും വീടുവിട്ടു പുറത്തുപോയിരുന്നു.
തുടർന്ന് ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. അകത്തു കടന്ന മോഷ്ടാക്കൾ അലമാര തകർത്ത് സ്വർണം കൈക്കലാക്കുകയായിരുന്നു.
സംഭവമറിഞ്ഞ് പാറശാല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിനായി വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ഈ മേഖലയിൽ സമീപകാലത്തായി മോഷണങ്ങൾ വർധിക്കുന്നത് പ്രദേശവാസികളിൽ ആശങ്ക ഉയർത്തുന്നുണ്ട്. ആളില്ലാത്ത വീടുകൾക്ക് പുറമെ സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ചും മോഷണം തുടരുകയാണ്.
കഴിഞ്ഞ ആഴ്ച പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

