എറണാകുളം പള്ളുരുത്തിയിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കൊലപാതകത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു. അയ്യംവേലി പറമ്പിൽ ഷിജോയ് (31) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മുഖ്യപ്രതിയായ ജെൻസനെ പൊലീസ് പിടികൂടി. കൊലപാതകത്തിൽ പങ്കാളികളായ പെൺകുട്ടിയുടെ പിതാവ് ജോബി, സുഹൃത്ത് ഹരീഷ് എന്നിവരുടെ അറസ്റ്റും പള്ളുരുത്തി പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി.
കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വെളി പാർട്ടി ഓഫീസിന് സമീപമുള്ള കർമാ ലൈനിൽ വെച്ച് ഷിജോയിയെ പ്രതികൾ തടഞ്ഞുനിർത്തുകയും നെഞ്ചിലും വയറിലും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിലെത്തിക്കും മുൻപേ മരണപ്പെട്ടു. പ്രണയബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഷിജോയ് ജോബിയുടെ മകളുമായി അടുപ്പത്തിലായിരുന്നു. ഈ വിഷയത്തിൽ ഷിജോയിയും ജെൻസനും തമ്മിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു.
പെൺകുട്ടിയുമായി ഇനി സംസാരിക്കരുത് എന്ന് ജെൻസൻ ഷിജോയിക്ക് താക്കീത് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

