തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് കേന്ദ്രീകരിച്ച് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരം ഒരുകുഞ്ഞിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഒന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞ് ക്രൂരമായ മർദനങ്ങൾക്ക് ഇരയായതായാണ് കണ്ടെത്തൽ.
കുഞ്ഞിന്റെ വയറിലും തുടയിലും സിഗരറ്റ് കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചതിന്റെ പാടുകൾ വ്യക്തമാണ്. കൂടാതെ, കുഞ്ഞിന്റെ കാൽവിരലുകളുടെ അടിഭാഗം പൂർണമായും പൊള്ളലേറ്റ് അടർന്ന നിലയിലാണുള്ളത്.
ഈ മർദനമുറകൾ നടക്കുമ്പോൾ കുട്ടിയുടെ അമ്മയും കൂടെയുണ്ടായിരുന്നുവെന്നതാണ് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നത്. മർദനത്തിന് താൻ ദൃക്സാക്ഷിയാണെന്ന് അമ്മ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
സ്വന്തം കുഞ്ഞിനെപ്പോലെ പരിപാലിക്കാം എന്ന ഉറപ്പ് നൽകിയാണ് പ്രതിയായ അഷ്കർ, കുഞ്ഞിന്റെ അമ്മയെ തന്നോടൊപ്പം താമസിപ്പിച്ചിരുന്നത്. എന്നാൽ, ഇയാളിൽ നിന്ന് കുഞ്ഞിന് ദാരുണമായ അനുഭവങ്ങളാണ് നേരിടേണ്ടി വന്നത്.
കുഞ്ഞിന്റെ ശരീരത്തിൽ മർദനത്തിന്റെ പാടുകൾ സ്ഥിരീകരിച്ചുകൊണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

