സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ അടിമുടി മാറ്റങ്ങൾ അനിവാര്യമാണെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും ശുചീകരണം ലക്ഷ്യമിട്ടുള്ള ‘തുടക്കം’ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിസ്റ്റം നന്നാക്കാൻ കഴിയില്ലെന്ന് വാദിക്കുന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യം തന്നെ അനാവശ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് മെഡിക്കൽ കോളജുകളിൽ രോഗികളുടെ തിരക്ക് വർധിക്കാൻ പ്രധാന കാരണം.
നിസ്സാരമായ അസുഖങ്ങൾ ഉള്ളവർ പോലും ചികിത്സയ്ക്കായി മെഡിക്കൽ കോളജുകളെ ആശ്രയിക്കുന്ന പ്രവണതയുണ്ട്. നിലവിലെ റഫറൽ സംവിധാനം കാര്യക്ഷമമാക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി.
മുൻ സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരാണെങ്കിലും, ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ തയ്യാറുള്ളവരെ സംരക്ഷിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
അതേസമയം, ആരുടെ പക്ഷത്താണ് തങ്ങളെന്ന ബോധ്യത്തോടെയാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് അറിയാമെന്നും, ആരോഗ്യവകുപ്പിനെ ‘അനാരോഗ്യ വകുപ്പാ’ക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കർശനമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി. ചടങ്ങിൽ വി.മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
എംപി ശശി തരൂർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, മേയർ വി.വി.രാജേഷ്, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.സി.ജി.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

