ഹോർമൂസ് കടലിടുക്കിനോട് ചേർന്ന ഒമാൻ തീരത്ത് മൈനുകൾ ഉണ്ടെന്ന സംശയത്തെത്തുടർന്ന് കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഈ ജലപാതയിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്കും പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്കും സുരക്ഷാ ഏജൻസികൾ കർശനമായ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
യു.എസ് – ഇറാൻ സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഈ മേഖലയിലെ സുരക്ഷാ ഭീഷണി മുൻപെങ്ങുമില്ലാത്ത വിധം വർധിച്ചിരിക്കുകയാണ്. മേഖലയിൽ ഇറാൻ മൈനുകൾ നിക്ഷേപിക്കുന്നതായി യു.എസ് ഇന്റലിജൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒമാൻ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെ സ്ഫോടനം ഉണ്ടായതും ആശങ്ക വർധിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ചർച്ചകൾ അനിശ്ചിതമായി നീളുന്നതിനിടെ, ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം നിയമവിധേയമാക്കാനുള്ള നടപടികൾ ഇറാൻ പാർലമെന്റ് ആരംഭിച്ചു.
അമേരിക്ക നയതന്ത്ര ചട്ടങ്ങളെ വഞ്ചിച്ചുവെന്ന് ഇറാൻ ശക്തമായി ആരോപിച്ചു. “മാന്യമായി പരിഹാരമെങ്കിൽ സഹകരിക്കാമെന്ന് ഇറാൻ” എന്ന് പ്രസിഡണ്ട് വ്യക്തമാക്കിയെങ്കിലും, ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകളിൽ അതൃപ്തി തുടരുകയാണ്.
ഇറാന്റെ യുറേനിയം ശേഖരം നശിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് പുതിയ തർക്കങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഇതിനിടെ, ഹോർമൂസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് അമേരിക്ക വിലക്കേർപ്പെടുത്തി.
ആണവ വിഷയത്തിൽ ഇപ്പോൾ ചർച്ചകൾക്കൊന്നും പ്രസക്തിയില്ലെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്. അതേസമയം, “ധാരണയ്ക്ക് തയാറായില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കുമെന്നാണ് അമേരിക്കൻ യുദ്ധ കാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ പുതിയ പ്രസ്താവന.” രാജ്യത്ത് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുമ്പോഴും, അമേരിക്കൻ ഭീഷണി നേരിടാൻ പ്രത്യേക ദൗത്യസേനയെ ഇറാൻ രൂപീകരിച്ചിട്ടുണ്ട്.
അയത്തുള്ള അലി ഖംനഇയുടെ ഖബറടക്കത്തിനായുള്ള ഒരുക്കങ്ങൾക്കിടെയും സൈനിക ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. മധ്യസ്ഥശ്രമങ്ങൾ നടക്കുന്നതിനിടയിലും, പാക്കിസ്ഥാൻ വഴി എണ്ണ കയറ്റുമതി തുടരാനുള്ള വഴികൾ ഇറാൻ സജീവമാക്കി.
കൂടാതെ, ചൈനയിലേക്കുള്ള റെയിൽ മാർഗ്ഗമുള്ള എണ്ണ കയറ്റുമതി ഇറാൻ മൂന്നിരട്ടിയായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

