ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പരിശീലകന് കോടതി കഠിനതടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം വള്ളക്കടവ് ശ്രീവരാഹം സ്വദേശിയായ മനു എം എന്നയാളെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായി 16 വർഷം കഠിനതടവും 24,000 രൂപ പിഴയുമാണ് പ്രതിക്ക് വിധിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധിയിൽ അഞ്ച് വർഷം അനുഭവിച്ചാൽ മതിയാകും.
വിധിക്കപ്പെട്ട പിഴത്തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പരിശീലനത്തിനായി തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കേന്ദ്രത്തിലെത്തിയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പരിശീലനമെന്ന വ്യാജേന കുട്ടിയെ ജിമ്മിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്.
നഗ്നഫോട്ടോ എടുക്കാൻ നിർബന്ധിക്കുകയും, ഇതിന് വിസമ്മതിച്ച കുട്ടിയുടെ പരിശീലനം മുടക്കുകയും ചെയ്തതായും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിന് നാല് വർഷത്തിന് ശേഷമാണ് കുട്ടി പരാതിയുമായി രംഗത്തെത്തിയത്.
കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രതിക്കെതിരെ സമാനമായ സ്വഭാവമുള്ള മറ്റ് പരാതികളും ഉയർന്നു വരികയായിരുന്നു. നിലവിൽ ഇയാൾക്കെതിരെ ആറ് കേസുകൾ നിലവിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

