പാലക്കാട് നടന്ന ഇഡി വിരുദ്ധ പ്രതിഷേധ മാർച്ചിൽ സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു. പാലക്കാട് നോർത്ത് പൊലീസ് ഇൻസ്പെക്ടർക്കെതിരെയാണ് രൂക്ഷമായ ഭാഷയിൽ അദ്ദേഹം ഭീഷണി മുഴക്കിയത്.
ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് എൽഡിഎഫ് സംഘടിപ്പിച്ച സമരം ഒരു തുടക്കം മാത്രമാണെന്നും വരാനിരിക്കുന്നത് വലിയ പ്രക്ഷോഭങ്ങളാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തങ്ങൾക്ക് ഇഡിയെ ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ: ‘നോർത്തിൽ ഒരു സിഐ ഉണ്ട്. അവനു വല്ലാത്ത ചൊറിച്ചിലാണ്.
ആ ചൊറിച്ചിലൊന്നും ഇടതുപക്ഷ മുന്നണിയോടും കമ്യൂണിസ്റ്റുകാരോടും കാണിക്കാൻ നിൽക്കരുതെന്നാണു താക്കീതായി പറയാനുള്ളത്. നിന്നെക്കാൾ കരുത്തും ശക്തിയുമുള്ള പൊലീസുകാരെ നേരിട്ടാണ് ഇവിടെ എത്തിയത്.
എന്തെങ്കിലും ഗുണ്ടായിസം കാണിച്ചാൽ അതിനെ ഒതുക്കാനുള്ള കരുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ട്.’ വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരത്തിൽ യുഡിഎഫ് നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിൽ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് നോർത്ത് ഇൻസ്പെക്ടർക്കെതിരെ പരസ്യമായ ഭീഷണി ഉയർന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

