സങ്കീർണ്ണമായ ഹൃദയ രോഗങ്ങൾക്കെതിരെയുള്ള പുതിയ ചികിത്സാ രീതികൾ ചർച്ച ചെയ്യുന്ന കോംപ്ലക്സ് ഹൈറിസ്ക് ആൻഡ് ഇൻഡിക്കേറ്റഡ് പിസിഐ (ചിപ്പ്) സമ്മേളനത്തിന് തുടക്കമായി. സിൻസിഷ്യം ഹാർട്ട് കെയർ ആൻഡ് റിസർച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനം പ്രമുഖ ഡോക്ടർമാരായ ഡോ.
അശോക് സേത്ത്, ഡോ. രാമകൃഷ്ണപ്പിള്ള എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഇരുവരുംക്ക് ആദരവായി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരങ്ങളും സമ്മാനിച്ചു. കൊച്ചി ഹോട്ടൽ ക്രൗൺ പ്ലാസയിൽ വെച്ചാണ് ഈ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ പ്രഫ. ലിം സൂ ടിയ്ക്, ഡോ.
വത്താരു നാഗമത്സു, ഡോ. തോമസ് മരെക്, ഡോ.
പിയോട്ടർ ജെ. വസീൻസ്കി, ഡോ.
അരസി മാരൻ, ഡോ. രമേഷ് ദഗ്ഗുബാട്ടി, സംഘാടക സമിതി ചെയർമാൻ ഡോ.
ആർ. അനിൽകുമാർ, സെക്രട്ടറി ഡോ.
ആർ. സന്ദീപ്, ഡോ.
ദീപക് ഡേവിഡ്സൺ, ഡോ. രാജശേഖർ വർമ, ഡോ.
അനിൽ ബാലചന്ദ്രൻ, ഡോ. ജിമ്മി ജോർജ് തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
ഹൃദ്രോഗ ചികിത്സാ രംഗത്തെ നൂതന സാങ്കേതിക വിദ്യകളും വെല്ലുവിളികളും ചർച്ച ചെയ്യപ്പെടുന്ന ഈ സമ്മേളനം വരുന്ന ഞായറാഴ്ചയോടെ സമാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

