മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം.എസ്. ധോണിയുടെ പത്നി സാക്ഷി ധോണിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ വെളിപ്പെടുത്തി നടൻ ജയറാം.
തന്റെ പുതിയ ചലച്ചിത്രമായ പരിമളം ആൻഡ് കോയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ചെന്നൈയിൽ ഐപിഎൽ മത്സരം കാണാൻ പോയപ്പോഴാണ് സംഭവം നടന്നത്.
സ്റ്റേഡിയത്തിൽ ഇരിക്കവെ തനിക്ക് നേരെ നടന്നു വന്ന സാക്ഷി ധോണി, താൻ ഒരു വലിയ ആരാധികയാണെന്ന് പറഞ്ഞ് കാലിൽ വീഴുകയായിരുന്നു. ഇതിനെക്കുറിച്ച് ജയറാം പറയുന്നതിങ്ങനെ: “ഒരാഴ്ച മുൻപാണ് സംഭവം.
ചെന്നൈയിൽ ഐപിഎൽ കാണാൻ പോയതായിരുന്നു. ഞാൻ എന്റെ സീറ്റിലിരിക്കുമ്പോൾ ധോണിയുടെ ഭാര്യ സാക്ഷി നടന്നുവരുന്നത് കണ്ടു.
ഞാൻ കൂടെയിരുന്നയാളോട് രഹസ്യമായി പറഞ്ഞു അതാണ് ധോണിയുടെ ഭാര്യയെന്ന്. പക്ഷേ യഥാർത്ഥത്തിൽ അവർ എന്റെയടുത്തേക്കാണ് വന്നത്.
ദൂരെനിന്ന് ഓടിവന്ന അവർ എന്റെ കാലിൽ വീണു. എന്റെ വലിയ ആരാധികയാണെന്ന് പറഞ്ഞു.” ആദ്യ നിമിഷം താൻ അമ്പരന്നു പോയെന്നും മറ്റാരെയോ തെറ്റിദ്ധരിച്ചാകാം അവർ കാലിൽ വീണതെന്ന് സംശയിച്ചിരുന്നുവെന്നും ജയറാം പറഞ്ഞു.
എന്നാൽ, അവരുടെ വീട്ടിലെ ആയ ഒരു മലയാളിയാണെന്നും താൻ അഭിനയിച്ച ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട്’ എന്ന ഗാനം പാടിക്കൊടുത്താണ് ധോണിയുടെയും സാക്ഷിയുടെയും മകൾ സിവയെ ഉറക്കിയിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. “ഞാൻ അമ്പരന്നുപോയി.
വേറെ ആരോ ആണെന്ന് വിചാരിച്ച എന്റെ കാലിൽ വീണതാണോ എന്ന് സംശയിച്ചു. പക്ഷേ അവർക്ക് എന്നെ അറിയാമായിരുന്നു.
അവരുടെ ആയ ഒരു മലയാളിയായിരുന്നു. അവർ ധോനിയുടേയും സാക്ഷിയുടേയും മകളായ സിവയ്ക്ക് ഞാനഭിനയിച്ച അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം സ്ഥിരമായി പാടിക്കൊടുക്കാറുണ്ടായിരുന്നു.
ആ പാട്ടുകേട്ടാണ് ആ കുഞ്ഞ് ഉറങ്ങിയിരുന്നത്.” – ജയറാം കൂട്ടിച്ചേർത്തു. ഇരുപത് വർഷങ്ങൾക്ക് ശേഷം ജയറാം, ഉർവശി എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് പരിമളം ആൻഡ് കോ.
പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ യോഗി ബാബു, മിഷ്കിൻ, സാൻഡി, സഞ്ജനാ കൃഷ്ണമൂർത്തി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

