ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും നീട്ടാന്‍ ധാരണയായതായി സൂചനകള്‍ പുറത്തുവരുന്നു. നിലവിലെ സംഘര്‍ഷാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട് 60 ദിവസത്തേക്ക് വെടിനിര്‍ത്തല്‍ തുടരാനാണ് തീരുമാനം.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഈ കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.
കുവൈത്തിലെ അമേരിക്കന്‍ എയര്‍ ബേസ് ലക്ഷ്യമാക്കി ഇറാന് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്. വെടിനിര്‍ത്തല്‍ നീട്ടാനുള്ള നീക്കം ആഗോള വിപണിയിലെ ആശങ്കകള്‍ കുറയ്ക്കുമെന്നും, ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടത്തിന് തടയിടാന്‍ സാധിക്കുമെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, സൈനിക-വാണിജ്യ ഗതാഗതത്തിന് ഭീഷണിയുയര്‍ത്തിയ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാനില്‍ തങ്ങള്‍ ആക്രമണം നടത്തിയതായി അമേരിക്കന്‍ സൈന്യം ഇന്ന് സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി നാല് ഇറാനിയന്‍ ഡ്രോണുകള്‍ അമേരിക്ക വെടിവച്ചിട്ടു.
കൂടാതെ, ബന്ദര്‍ അബ്ബാസിലെ ഡ്രോണ്‍ ഗ്രൗണ്ട് കണ്ട്രോള് റൂമും തകര്‍ത്തതായി സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിന് സമീപം സ്ഥിതിചെയ്യുന്ന പ്രധാന തുറമുഖ നഗരവും നാവിക താവളവുമാണ് ബന്ദര്‍ അബ്ബാസ്.
എങ്കിലും, ഈ ആക്രമണം പ്രതിരോധ നടപടി മാത്രമാണെന്നും വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുമെന്നും അമേരിക്കന്‍ സൈന്യം ആവര്‍ത്തിച്ച് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

