ജനപ്രിയ ലഘുഭക്ഷണ ബ്രാൻഡുകളായ ലെയ്സ്, കുർകുറെ, ഡൊറിറ്റോസ് എന്നിവയുടെ നിർമ്മാതാക്കളായ പെപ്സികോ തങ്ങളുടെ ഉൽപന്നങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ഇനിമുതൽ വിപണിയിലിറങ്ങുന്ന എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളുടെയും പുതുക്കിയ പാക്കറ്റുകളിൽ ‘കൃത്രിമ ഫ്ലേവറുകളോ നിറമോ ചേർത്തിട്ടില്ല’ എന്ന ലേബൽ വ്യക്തമായി രേഖപ്പെടുത്തുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
ഉപഭോക്താക്കൾ തങ്ങൾ വാങ്ങുന്ന ഭക്ഷണപദാർത്ഥങ്ങളിലെ ചേരുവകളെക്കുറിച്ച് ഇപ്പോൾ കൂടുതൽ ശ്രദ്ധാലുക്കളാണെന്ന് കമ്പനി വിലയിരുത്തുന്നു. ‘ചേരുവകളുടെ സുതാര്യത’ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി സ്വീകരിക്കുന്നത്.
ഉപഭോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിലൂടെ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്താൻ പുതിയ പാക്കേജിങ് രീതി സഹായിക്കുമെന്നും കമ്പനി ചൂണ്ടിക്കാട്ടി. ലെയ്സ്, കുർകുറെ തുടങ്ങിയ വിപണിയിലെ മുൻനിര ഉൽപന്നങ്ങൾ പൂർണ്ണമായും കൃത്രിമ നിറങ്ങളോ രുചികളോ ഒഴിവാക്കിയാണ് നിർമ്മിക്കുന്നതെന്ന് പെപ്സികോ ഇന്ത്യ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

