പത്തനംതിട്ട ജില്ലയിലെ മണ്ണാറക്കുളഞ്ഞിയിൽ ഞെട്ടിക്കുന്ന സംഭവം.
രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന്റെ കാലിൽ വിഷപ്പാമ്പ് ചുറ്റിയ നിലയിൽ കണ്ടെത്തി. മണ്ണാറക്കുളഞ്ഞി ആശുപത്രിയ്ക്കും ജംക്ഷനും ഇടയിലുള്ള കാഞ്ഞിരക്കാട്ട് വീട്ടിൽ രമേശിന്റെ കാലിലാണ് അപ്രതീക്ഷിതമായി പാമ്പ് ചുറ്റിയത്.
പുലർച്ചെ 3.40-ഓടെയാണ് സംഭവം നടന്നത്. കാലിൽ തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ഞെട്ടിയുണർന്ന രമേശ്, കാൽ പെട്ടെന്ന് കുടഞ്ഞതിനാൽ കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കുടഞ്ഞതിനെത്തുടർന്ന് മുറിക്കുള്ളിലേക്ക് തെറിച്ചുവീണ പാമ്പ്, ഉടൻ തന്നെ ജനാലയിലേക്ക് ഇഴഞ്ഞു കയറി. ഭീതിയിലായ വീട്ടുകാർ ഉടൻ തന്നെ ഉതിമൂട് സ്വദേശിയായ പാമ്പ് പിടുത്തക്കാരൻ മാത്തുക്കുട്ടിയെ വിവരമറിയിച്ചു.
നാലുമണിയോടെ സ്ഥലത്തെത്തിയ അദ്ദേഹം പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും, അതിവേഗം നീങ്ങിയ പാമ്പ് വീടിനുള്ളിലെ ടിവിക്കുള്ളിലേക്ക് കയറി ഒളിക്കുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്തെടുത്ത് പിടികൂടാൻ സാധിച്ചത്.
പിടിയിലായത് വിഷമുള്ള ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പാണെന്ന് സ്ഥിരീകരിച്ചു.
തുടർന്ന് പാമ്പിനെ വനപാലകർക്ക് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

