സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്നും, ഇത്തരം നടപടികൾ കൊണ്ട് പാർട്ടി തളരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അച്ഛനായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ടാണ് കേസ്, പ്രതിയല്ലാത്ത പിണറായി വിജയനെ തടഞ്ഞുവച്ചിരിക്കുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പല കോടതികളും കഴമ്പില്ലെന്നു കണ്ട് തീർപ്പാക്കിയ കേസാണിതെന്നും, ഭരണഘടനാ വിരുദ്ധമായാണ് പ്രതിയല്ലാത്ത ഒരാളെ തടഞ്ഞുവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഎംആർഎൽ (CMRL) വിവാദത്തിൽ പി.വി എന്ന ചുരുക്കപ്പേര് തന്റേതല്ലെന്ന് പിണറായി വിജയൻ മുൻപേ വ്യക്തമാക്കിയിട്ടുള്ളതാണ്.
എന്നാൽ, ഈ പട്ടികയിലുള്ള മറ്റു ചില നേതാക്കൾ തുക കൈപ്പറ്റിയതായി സമ്മതിച്ചിട്ടും അവർക്കെതിരെ നടപടികളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ പ്രതിപക്ഷ വേട്ടയ്ക്ക് കേരളത്തിലെ കോൺഗ്രസ് നേതൃത്വം കൂട്ടുനിൽക്കുകയാണെന്ന് എം.വി.
ഗോവിന്ദൻ ആരോപിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും, പിന്നീട് കോടതിയിൽ അത് നിലനിൽക്കില്ലെന്ന് തെളിഞ്ഞതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഡൽഹി സന്ദർശനത്തെയും, രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളെയും അദ്ദേഹം വിമർശിച്ചു.
വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സുതാര്യമായ അന്വേഷണത്തോട് പൂർണമായി സഹകരിച്ചുവരികയാണ്.
വീണയ്ക്ക് സർക്കാരോ മുഖ്യമന്ത്രിയോ യാതൊരു സഹായവും നൽകിയിട്ടില്ലെന്ന് കോടതി തന്നെ നേരത്തെ വ്യക്തമാക്കിയതാണ്. എന്നിട്ടും വസ്തുതകൾക്ക് വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് പാർട്ടിക്ക് മേലുള്ള കടന്നാക്രമണമാണ്.
അടിയന്തരാവസ്ഥ കാലത്തെ അതിക്രമങ്ങൾ ഉൾപ്പെടെ നേരിട്ട് വളർന്നുവന്ന നേതാവാണ് പിണറായി വിജയൻ. ഇത്തരം കെട്ടിച്ചമച്ച ആരോപണങ്ങളെ ജനകീയമായും നിയമപരമായും നേരിടും.
ഇതിന്റെ ഭാഗമായി ജില്ലാ, ഏരിയ, ബ്രാഞ്ച് തലങ്ങളിൽ പന്തം കൊളുത്തി പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് എം.വി. ഗോവിന്ദൻ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

