മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് 150-ഓളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ നിയമവിരുദ്ധമായി സംഘം ചേർന്നു എന്നതാണ് കേസിന്റെ പ്രധാന ഭാഗം.
പ്രതിഷേധത്തിനിടെ റോഡിൽ കുത്തിയിരുന്ന് പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിനുപുറമെ, ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ പോലീസിന്റെ വരുൺ വാഹനത്തിന് കേടുപാടുകൾ വരുത്തിയതായും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
വാഹനത്തിന്റെ മുകളിൽ കയറി ഹൈഡ്രോളിക് ഫയറിംഗ് ഗൺ, സൈറൺ സ്പീക്കർ എന്നിവ നശിപ്പിച്ചതിലൂടെ 35,000 രൂപയുടെ നഷ്ടം സംഭവിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സമാനമായ രീതിയിൽ അടുത്തിടെ കണ്ണൂരിൽ നടന്ന എസ്എഫ്ഐ പ്രതിഷേധത്തിലും നൂറോളം പ്രവർത്തകർക്കും നേതാക്കൾക്കും എതിരെ പോലീസ് കേസെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

