ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ.
മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ഇരുവരുടെയും ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ സേവാ തീർഥിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്.
സംസ്ഥാനത്തിന്റെ ധനകാര്യ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന വി.ഡി. സതീശൻ, ഇന്ന് ഉച്ചയ്ക്ക് 2.30-ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായും ചർച്ചകൾ നടത്തും.
സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. വരുംദിവസങ്ങളിൽ ജിഎസ്ടി കൗൺസിൽ യോഗങ്ങളിൽ സംസ്ഥാനത്തിന് വേണ്ടി ഇനി മുതൽ മുഖ്യമന്ത്രി വി.ഡി.
സതീശൻ ആയിരിക്കും പങ്കടുക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

