നിർമിത ബുദ്ധിയുടെ അതിവേഗത്തിലുള്ള വളർച്ചയും ആഗോളതലത്തിൽ വർധിച്ചുവരുന്ന സംഘർഷങ്ങളും മനുഷ്യരാശിക്ക് ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പുകളുമായി പോപ്പ് ഫ്രാൻസിസ്. തന്റെ പുതിയ ചാക്രിക ലേഖനമായ ‘മാഗ്നിഫിക്ക ഹ്യുമാനിറ്റാസ്’-ൽ (Magna Humanitas) 43,000 വാക്കുകളിലൂടെ അഞ്ച് സുപ്രധാന വിഷയങ്ങളാണ് അദ്ദേഹം ചർച്ച ചെയ്യുന്നത്.
സാങ്കേതിക വിദ്യയുടെ അനിയന്ത്രിതമായ മുന്നേറ്റം സാമൂഹികവും ധാർമികവുമായ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. പ്രധാനപ്പെട്ട
അഞ്ച് നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
എഐ വികസനത്തിന് നിയന്ത്രണം അനിവാര്യം
നിർമിത ബുദ്ധിയുടെ വികസനം പൂർണമായും സ്വകാര്യ മേഖലയുടെ കൈപ്പിടിയിൽ ഒതുങ്ങുന്നത് അപകടകരമാണെന്ന് പോപ്പ് മുന്നറിയിപ്പ് നൽകുന്നു. ഈ മേഖലയിൽ രാഷ്ട്രീയ ഇടപെടലുകളും കൃത്യമായ മേൽനോട്ടവും അനിവാര്യമാണ്.
തൊഴിലാളികൾ, കുട്ടികൾ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ എന്നിവർക്ക് സംരക്ഷണം ഉറപ്പാക്കാൻ നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. തെറ്റായ വിവരങ്ങളും സംഘർഷങ്ങളും
നിയന്ത്രണമില്ലാത്ത എഐ സംവിധാനങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും അതുവഴി സാമൂഹിക അസ്ഥിരതയും സംഘർഷങ്ങളും സൃഷ്ടിക്കാനും സാധ്യതയുണ്ട്.
ധാർമിക ഉത്തരവാദിത്തം മറന്ന് സാങ്കേതിക കമ്പനികൾ മത്സരത്തിൽ ഏർപ്പെടുന്നത് അവസാനിപ്പിക്കണം. യന്ത്രങ്ങൾ സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുന്ന സാഹചര്യം അനുവദിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
യുദ്ധം: കാലഹരണപ്പെട്ട സങ്കല്പം
ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുദ്ധം എന്ന ആശയത്തെ ന്യായീകരിക്കുന്ന ‘നീതിപൂർവകമായ യുദ്ധം’ എന്ന സിദ്ധാന്തം ഇന്നത്തെ കാലത്ത് പ്രസക്തമല്ലെന്ന് പോപ്പ് വിലയിരുത്തുന്നു.
ബലപ്രയോഗവും ആയുധങ്ങളും സിവിലിയൻ ജനതയ്ക്ക് ഏൽപ്പിക്കുന്ന ആഘാതങ്ങൾ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ നേതാക്കൾക്കുള്ള താക്കീത്
ഭരണപരാജയങ്ങളിൽ നിന്നും ആഭ്യന്തര പ്രതിസന്ധികളിൽ നിന്നും പൊതുജനശ്രദ്ധ തിരിച്ചുവിടാൻ രാഷ്ട്രീയ നേതൃത്വങ്ങൾ സായുധ സംഘട്ടനങ്ങളെ ആയുധമാക്കുന്ന പ്രവണതയ്ക്കെതിരെയും ലേഖനം മുന്നറിയിപ്പ് നൽകുന്നു.
അടിമത്തത്തിന്റെ പേരിൽ മാപ്പപേക്ഷ
ചരിത്രപരമായ പിഴവുകളെക്കുറിച്ചുള്ള സുപ്രധാന പരാമർശങ്ങളും ലേഖനത്തിലുണ്ട്. അറ്റ്ലാന്റിക് മേഖലയിലെ അടിമത്തത്തെ അപലപിക്കാൻ കത്തോലിക്ക സഭ സ്വീകരിച്ച കാലതാമസത്തെക്കുറിച്ച് പോപ്പ് ആത്മാർഥമായി ഖേദം പ്രകടിപ്പിച്ചു.
സഭയുടെ ചരിത്രപരമായ പരാജയങ്ങൾക്ക് ക്ഷമാപണം നടത്തിയ അദ്ദേഹം, “ഒരു ഇടയന്റെയും പിതാവിന്റെയും ഹൃദയത്തോടെ, മറ്റൊരു ബാബേൽ ഗോപുരത്തിന്റെ നിർമാണം ഉപേക്ഷിച്ച് പൊതുനന്മ കെട്ടിപ്പടുക്കുന്നതിൽ പങ്കുചേരാൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു” എന്ന് ആഹ്വാനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

