ധീരജ് വധക്കേസിൽ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെടുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു വ്യക്തമാക്കി. നിലവിൽ കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള നിഖിൽ പൈലി ഉൾപ്പെടെയുള്ളവർ നിരപരാധികളാണെന്നും, ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിന് പൂർണ്ണ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നിഖിൽ പൈലിയെ ഡിസിസി അംഗമായി നാമനിർദ്ദേശം ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി ആരെ ഡിസിസിയിലേക്ക് നാമനിർദ്ദേശം ചെയ്യണമെന്ന കാര്യത്തിൽ സിപിഐഎം ഇടപെടേണ്ടതില്ലെന്ന് സിപി മാത്യു വ്യക്തമാക്കി.
കൊലക്കേസ് പ്രതികളെപ്പോലും ജനപ്രതിനിധികളാക്കിയ ചരിത്രം സിപിഐഎമ്മിനുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിഖിൽ പൈലിയെ ഡിസിസി അംഗമാക്കിയ നടപടിക്കെതിരെ ഉയർന്നുവന്ന പ്രതിഷേധങ്ങൾക്കിടെയാണ് ജില്ലാ നേതൃത്വത്തിന്റെ ഈ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

