കോടഞ്ചേരി മൈക്കാവ് കൊടക്കപ്പറമ്പിലെ ബിജു വർഗീസിന്റെ വീട്ടുമുറ്റം ഇപ്പോൾ സഞ്ചാരികളുടെയും പ്രകൃതിസ്നേഹികളുടെയും പ്രധാന ആകർഷണ കേന്ദ്രമായി മാറിയിരിക്കുകയാണ്. തന്റെ വീടിന്റെ മുറ്റത്തും ടെറസിലുമായി ബിജു കൃഷി ചെയ്ത നൂറുകണക്കിന് സൂര്യകാന്തിച്ചെടികൾ ഇപ്പോൾ പൂത്തുനിൽക്കുകയാണ്.
ഈ മനോഹരമായ കാഴ്ച പകർത്താൻ ദിവസവും നിരവധി ആളുകളാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വീടിന്റെ പരിസരത്ത് മാത്രമല്ല, റോഡ് വശങ്ങളിലും അയൽപക്കത്തെ വീടിന്റെ മുറ്റത്തും ബിജു സൂര്യകാന്തി കൃഷി വ്യാപകമാക്കിയിട്ടുണ്ട്.
കോടഞ്ചേരി–കൂടത്തായി റോഡിൽ മൈക്കാവ് വട്ടൽ കുരിശു പള്ളിക്ക് സമീപത്താണ് ഈ മാതൃകാപരമായ കൃഷിസ്ഥലം സ്ഥിതി ചെയ്യുന്നത്. ഗുണ്ടൽപേട്ടിൽ നിന്ന് നേരിട്ട് എത്തിച്ച ഹൈബ്രിഡ് ഇനം വിത്തുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
ഏകദേശം 3000 രൂപയാണ് ഒരു കിലോ സൂര്യകാന്തി വിത്തിന് ചെലവായത്. കൃഷിയുടെ പരിപാലനത്തിലും നനയ്ക്കുന്നതിലും ബിജുവിന്റെ ഭാര്യ സിനിയും പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

