മലയിടം തുരുത്തിൽ സംഘർഷം നടന്ന പ്രദേശം സന്ദർശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, അവിടെയുള്ള കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി.
യുഡിഎഫ് സർക്കാർ അധികാരമേറ്റ് മൂന്നാം നാളാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രദേശവാസിയായ മിനി പത്തിപ്പിനാണ് പൊലീസ് നടപടിക്ക് ഇരയായത്.
പ്രതിസന്ധി ഘട്ടത്തിൽ ഈ കുടുംബങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും ഇടതുപക്ഷം അവർക്കൊപ്പം നിലയുറപ്പിക്കുമെന്നും എം.വി. ഗോവിന്ദൻ ഉറപ്പുനൽകി.
യുഡിഎഫ് അധികാരത്തിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ സാധാരണ ജനങ്ങൾക്ക് നേരെ പൊലീസ് കടന്നാക്രമണം ഉണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. കോടതി വിധിയുടെ മറവിൽ സാമ്പത്തിക ശേഷിയുള്ള വിഭാഗത്തിന് വേണ്ടി മാത്രമാണ് പൊലീസ് ഈ നടപടികൾ സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എൽഡിഎഫിന്റെ പത്തുവർഷത്തെ ഭരണകാലയളവിൽ ഇല്ലാത്ത രീതിയിലുള്ള ഇടപെടലാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

