തിരുവനന്തപുരം: നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനടക്കമുള്ളവർ മർദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. ഡിജിപിക്ക് നേരിട്ടാണ് അന്വേഷണസംഘം റിപ്പോർട്ട് കൈമാറുക.
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്ന പൊലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് കേസിലെ പ്രതികൾ. സമർപ്പിക്കപ്പെടുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശനമായ അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്ന ആരോപണത്തിൽ എഡിജിപി അജിത് കുമാർക്കെതിരായ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരും. ഈ വിഷയത്തിൽ കൂടുതൽ ആളുകളുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷം മാത്രമാകും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.
കേസ് ഡയറി പെൻഡ്രൈവിലാക്കി എഡിജിപിയുടെ ഓഫീസിൽ എത്തിച്ച ശേഷം തിരുത്തലുകൾ വരുത്തിയെന്ന നിർണ്ണായക വിവരം പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

