വാഷിങ്ടൺ: വൈറ്റ്ഹൗസിനു സമീപമുള്ള സുരക്ഷാ ചെക്പോസ്റ്റിൽ ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർത്ത യുവാവിനെ യുഎസ് സീക്രട്ട് സർവീസ് വെടിവെച്ചു കൊന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉള്ളപ്പോഴാണ് ഈ സുരക്ഷാ വീഴ്ചയും തുടർന്നുണ്ടായ അക്രമ സംഭവങ്ങളും അരങ്ങേറിയത്.
മെയ് 25, 2026 ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം നടന്നത്. വൈറ്റ് ഹൗസിനോട് ചേർന്നുള്ള പെൻസിൽവേനിയ അവന്യുവിലെ സുരക്ഷാ ചെക്പോയിന്റിൽ എത്തിയ യുവാവ് പെട്ടെന്ന് കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് തോക്കെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഉടൻ തന്നെ യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ നടത്തിയ പ്രത്യാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അക്രമി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. വെടിവയ്പ്പിനിടെ പരിസരത്തുണ്ടായിരുന്ന ഒരാൾക്കും പരുക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു.
മേരിലാൻഡ് സ്വദേശിയായ ഇരുപത്തിയൊന്നുകാരനാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ വൈറ്റ് ഹൗസിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതിന് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 25-ാം തീയതി വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്കായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംഘടിപ്പിച്ച ഹോട്ടൽ വിരുന്നിനിടെയും സമാനമായ രീതിയിൽ ഒരാൾ വെടിവയ്പ് നടത്തിയിരുന്നുവെന്നതും സുരക്ഷാ ഏജൻസികൾ ഗൗരവമായി പരിശോധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

