ബെംഗളൂരു കെ.ആർ.പുരം പൊലീസ് ക്വാർട്ടേഴ്സിൽ കോൺസ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ലക്ഷ്മി പ്രിയ (26) ആണ് മരിച്ചത്.
സ്ത്രീധന പീഡനത്തെ തുടർന്നാണ് മരണമെന്നാരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. വിവാഹവും ആരോപണങ്ങളും
എച്ച്എഎൽ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ രാജേഷ് ആരാധ്യയുമായി 2023 മേയ് 11നായിരുന്നു ലക്ഷ്മി പ്രിയയുടെ വിവാഹം നടന്നത്.
വിവാഹശേഷം ഭർത്താവ് രാജേഷ്, ഭർതൃപിതാവ് പാലാക്ഷാരാധ്യ, ഭർതൃമാതാവ് ഭാഗ്യമ്മ എന്നിവർ ചേർന്ന് യുവതിയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എട്ടു മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ അമ്മയായ ലക്ഷ്മി പ്രിയ, പ്രസവത്തെ തുടർന്ന് കഴിഞ്ഞ ആറ് മാസത്തോളമായി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
സംഭവം ഇങ്ങനെ
മേയ് 22 ഉച്ചയ്ക്ക് 2.30 ഓടെ ലക്ഷ്മി പ്രിയ തന്റെ മൊബൈൽ ഫോണിന്റെ പാസ്വേഡ് സഹോദരി ജയശ്രീക്ക് വാട്സാപ്പിൽ അയച്ചു നൽകിയിരുന്നു. ഇതിൽ അസ്വാഭാവികത തോന്നിയ സഹോദരി ഉടൻ തന്നെ തിരിച്ചുവിളിച്ചെങ്കിലും ലക്ഷ്മി പ്രതികരിച്ചില്ല.
തുടർന്ന് ഭർത്താവ് രാജേഷിനെ ബന്ധപ്പെട്ടപ്പോഴാണ് ലക്ഷ്മി പ്രിയ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച വിവരം പുറത്തറിയുന്നത്. ഡ്യൂട്ടി കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയപ്പോൾ സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും ഉടൻ പൊലീസിനെ അറിയിക്കുകയായിരുന്നു എന്നുമാണ് രാജേഷ് നൽകിയ മൊഴി.
നിയമനടപടികൾ
മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 80(2) (സ്ത്രീധന മരണം), സെക്ഷൻ 85 (ഗാർഹിക പീഡനം), കൂടാതെ സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

